ഫുട്ബോൾ ലോകകപ്പ്

പേരിനെങ്കിലും മാന്യത വേണം, വിനയവും; ഫൈനലിലേക്ക് കുതിച്ചതിന് പിന്നാലെ മോഡ്രിച്ച്‌

സമകാലിക മലയാളം ഡെസ്ക്

തങ്ങളെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയായിരുന്നു ഇംഗ്ലണ്ടിനെ നാട്ടിലേക്ക് മടക്കി ക്രൊയേഷ്യ നല്‍കിയത്. കളിക്കളത്തിന് പുറത്ത് ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് ഉശിരന്‍ മറുപടി നല്‍കാതെ നായകന്‍ ലൂക്കാ മോഡ്രിച്ചിന് നിശബ്ദനായി ഇരിക്കുവാനും കഴിഞ്ഞില്ല. 

അവസാനത്തോട് ഞങ്ങള്‍ അടുത്തിരിക്കുന്നു, ക്ഷീണിതനായ ഞങ്ങള്‍ക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്നാണ് അവരുടെ മാധ്യമങ്ങളും ഫുട്‌ബോള്‍ വിദഗ്ധരുമെല്ലാം മത്സരത്തിന് മുന്‍പ് പറഞ്ഞു കൂട്ടിയത്. എന്നാല്‍ ഞങ്ങളെ തളര്‍ത്താനുള്ള അവരുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ഊര്‍ജം നല്‍കി. അവര്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കണം എന്നായിരുന്നു ഞങ്ങള്‍ക്ക്. 

അവര്‍ മാന്യമായും, വിനയത്തോടേയും പെരുമാറേണ്ടതുണ്ടെന്നും ഇംഗ്ലീഷ് മാധ്യമങ്ങളെ വിമര്‍ശിച്ച് മോഡ്രിച്ച്‌ പറഞ്ഞു. സെമി ഫൈനല്‍ കളിക്കുമ്പോള്‍ ക്ഷീണിതനാവുക എന്നൊന്ന് ഒരു കളിക്കാരനും സാധ്യമല്ല. സെമി ഫൈനലിന്റെ വില എല്ലാവര്‍ക്കും അറിയാം. 

ലോക കപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ആരും ഞങ്ങള്‍ക്ക് സാധ്യത കല്‍പ്പിച്ചില്ല. പക്ഷേ കഴിവും ആഗ്രഹവും, പോരാട്ട വീര്യവും കൊണ്ട് ടൂര്‍ണമെന്റില്‍ ഉടനീളം ഞങ്ങളവര്‍ക്ക് മറുപടി നല്‍കി. ആദ്യം ഇംഗ്ലണ്ട വല ചലിപ്പിച്ചത് ഒഴിച്ചാല്‍ കളിയില്‍ ഞങ്ങളാണ് മേധാവിത്വം പുലര്‍ത്തിയത്. സാങ്കേതികമായും ശാരീരികമായും ഇംഗ്ലണ്ടിനേക്കാള്‍ മികച്ച് നിന്നത് ഞങ്ങള്‍ തന്നെയാണ്. അതിനാല്‍ ഫൈനല്‍ ഞങ്ങള്‍ അര്‍ഹിച്ചത് തന്നെയാണെന്ന് മോഡ്രിച്ച്‌ ചൂണ്ടിക്കാണിക്കുന്നു. 

ഇംഗ്ലണ്ടിനെതിരെ അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നെങ്കിലും പോരാട്ടവീര്യത്തില്‍ കളി പിടിക്കുകയായിരുന്നു ക്രൊയേഷ്യ. എക്‌സ്ട്രാ ടൈമില്‍ മരിയോ മന്‍ഡ്‌സുകിച്ച് വല കുലുക്കിയതോടെ തങ്ങളുടെ ആദ്യ ലോക കപ്പ് ഫൈനലിലേക്ക് ക്രൊയേഷ്യ കുതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍