ഫുട്ബോൾ ലോകകപ്പ്

ബ്രസീലിന്റെ തോല്‍വിയില്‍ വിങ്ങിപ്പൊട്ടിയ കുട്ടി ആരാധകന്‍; ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോയെന്ന് സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിനെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലറിയാ...ബ്രസീല്‍ പുറത്തായതിന് കളിയാക്കുന്ന അര്‍ജന്റീനിയന്‍ ആരാധകന് നേര്‍ക്ക് വിരല്‍ ചൂണ്ടി വിതുമ്പി നിന്നാണ് അവന്റെ ചോദ്യം. തോറ്റതിന് ബ്രസീലിനെ ആണോ കുറ്റം പറയേണ്ടത്, എന്നെയല്ലേ എന്ന്...

അര്‍ജന്റീന തോറ്റു. പക്ഷേ ഞാന്‍ അര്‍ജന്റീനയെ ഒറ്റ കുറ്റം പോലും പറഞ്ഞിട്ടില്ലാന്നാണ് തന്നെ കളിയാക്കുന്നവരോട് അവന്‍ പറയുന്നത്. ബ്രസീല്‍ തോറ്റതില്‍ മറ്റുള്ളവരില്‍ നിന്നും കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുന്നത് ഞാനാണ് എന്ന് പറഞ്ഞ് സൈക്കിളും മറിഞ്ഞിട്ടാണ് കുട്ടി ആരാധകന്റെ പ്രതിഷേധം. 

സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി വീഡിയോ വൈറലാകുന്നതിന് ഇടയില്‍ അവനെ തേടി സിനിമയും എത്തി കഴിഞ്ഞു. ഇവനെ ഒന്ന് തപ്പിയെടുത്ത് തരാമോ എന്ന് ചോദിച്ച് സംവിധായകന്‍ അനീഷ് ഉപാസനയാണ് സമൂഹമാധ്യമങ്ങളുടെ സഹായം തേടിയത്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ മധുരക്കിനാവിലേക്കാണ് ബ്രസീലിന്റെ ഈ കട്ട ഫാനിന് ക്ഷണം വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''