ഫുട്ബോൾ ലോകകപ്പ്

ആര് സ്വന്തമാക്കും മൂന്നാം സ്ഥാനം; ഇംഗ്ലണ്ട്- ബെല്‍ജിയം പോരാട്ടം അല്‍പ്പസമയത്തിനുള്ളില്‍

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ലോകകപ്പ് കിരീട പ്രതീക്ഷകള്‍ അവസാനിച്ച ഇംഗ്ലണ്ടും ബെല്‍ജിയവും മൂന്നാം സ്ഥാനത്തിനായി അല്‍പ്പ സമയത്തിനുള്ളില്‍ നേര്‍ക്കുനേര്‍ വരും. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് ലൂസേഴ്‌സ് ഫൈനല്‍ അരങ്ങേറുന്നത്. തുല്ല്യ ശക്തികളുടെ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഗോളടിയില്‍ മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും ബെല്‍ജിയം സൂപ്പര്‍ സ്റ്റാര്‍ ലുകാകുവും തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതും ആരാധകര്‍ക്ക് ആവേശുമുണ്ടാക്കും.

ഫ്രാന്‍സിനെതിരായ സെമിയില്‍ മങ്ങിപ്പോയ ലുകാകു ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തി ടീമിന് വിജയം സമ്മാനിക്കാനാണ് ഒരുങ്ങുന്നത്. മറുഭാഗത്ത് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍ നിന്നിട്ടും രണ്ട് ഗോള്‍ വഴങ്ങി പരാജയപ്പെട്ടതിന്റെ ക്ഷീണം മറന്ന് മൂന്നാം സ്ഥാനം സ്വന്തമാക്കി അഭിമാനത്തോടെ മടങ്ങാനാണ് ആഗ്രഹിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബെല്‍ജിയത്തിനോട് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ആ തോല്‍വിക്ക് പകരം ചോദിക്കാനും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നുണ്ട്. മൂന്നാം സ്ഥാനം സ്വന്തമാക്കാന്‍ ഇരു ടീമുകളും ഒരു ജീവന്മരണ പോരാട്ടം തന്നെ പുറത്തെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ചുരുക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു