ഫുട്ബോൾ ലോകകപ്പ്

വേദന മറന്ന് റഷ്യയില്‍ സല ബൂട്ടണിയും: ആവേശത്തില്‍ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ആരാധകരുടെ പ്രാര്‍ത്ഥന ഈജിപ്ത് പരിശീലകന്‍ ഹെക്ടര്‍ കൂപ്പര്‍ കേട്ടു. ലോകകപ്പിനുള്ള ഈജിപ്ത് ടീമില്‍ സൂപ്പര്‍ താരം മുഹമ്മദ് സല ഇടം പിടിച്ചു. പരിശീലകന്‍ ഹെക്ടര്‍ കൂപ്പറാണ് ഈജിപ്തിന്റെ അന്തിമ ടീമിനെ പ്രഖ്യാപിച്ചത്.

ഈജിപിറ്റിന്റെ ലോകകപ്പ് മോഹങ്ങളെല്ലാം കരിനിഴല്‍ വീഴ്ത്തിയ സംഭവവികാസങ്ങളാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ഉണ്ടായത്. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌െ്രെടക്കര്‍ മുഹമ്മദ് സല റയല്‍ പ്രതിരോധ താരം സെര്‍ജിയോ റാമോസിന്റെ ഫൗളിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടേണ്ടി വന്നു. ഗുരുതരമായി പരിക്കേറ്റ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍, ഞാനൊരു പോരാളിയാണെന്നും റഷ്യയില്‍ ഞാനുണ്ടാകുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും സല് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആരാധകരോട് പറഞ്ഞിരുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എനിക്കാവശ്യമായ ശക്തി പകരുന്നതെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

പരിക്ക് ഭേതമായ ആഴ്‌സണല്‍ മധ്യനിര താരം എല്‍നേനിയും ടീമില്‍ ഉണ്ട്. ലോകകപ്പില്‍ റഷ്യ, ഉറുഗ്വെ, സൗദി അറേബ്യ എന്നിവരോടൊപ്പം എ ഗ്രൂപ്പിലാണ് ഈജിപ്ത് കളിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ