ഫുട്ബോൾ ലോകകപ്പ്

കളിക്കാരനെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ; അതും ബാര്‍ബര്‍ ഷോപ്പിലെ റേഡിയോയില്‍

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു ബാര്‍ബര്‍ ഷോപ്പിലെ റേഡിയോയിലൂടെ കേള്‍ക്കുന്ന വാക്കുകളാണ് ഇത്. എന്താണ് ഇതില്‍ കാര്യമെന്നല്ലേ? ലോക കപ്പിനുള്ള സൗദി ടീം പ്രഖ്യാപനത്തില്‍ മലയാളം കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍ ഇപ്പോള്‍. 

റഷ്യയിലേക്ക് പുറപ്പെടുവാനുള്ള 23 അംഗ ടീമിനെ സൗദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളിക്കാരെ ഓരോരുത്തരെയായി പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങിയത്. നിരത്തിലും, ജോലി സ്ഥലത്തും, വിമാനത്താവളത്തിലുമെല്ലാമായി ഓരോ കളിക്കാരന്റേയും പേര് പറയുന്ന വീഡിയോയില്‍ ബാര്‍ബര്‍ ഷോപ്പിലെ രംഗം വരുമ്പോഴാണ് മലയാളത്തില്‍ താരത്തെ പരിചയപ്പെടുത്തുന്നത്. 

സംഭവം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ഫേക്ക് വീഡിയോ ആയിരിക്കുമെന്ന് ആദ്യം തെറ്റിദ്ധരിക്കപ്പെട്ടുവെങ്കിലും സംഗതി അങ്ങിനെയല്ല. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി, മിനിസ്ട്രി ഓഫ് മീഡിയ, സെന്റര്‍ ഫോണ്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ എന്നിവയുടെ അഭിമുഖ്യത്തിലാണ് സൗദിയുടെ ഫുട്‌ബോള്‍ ആവേശം നിറയുന്ന വീഡിയോ വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം