ഫുട്ബോൾ ലോകകപ്പ്

മലയാളികളെ ഒപ്പം കൂട്ടി മെസി; ഫേസ്ബുക്കിലെടുത്തത് അഞ്ച് മലയാളികളെ

സമകാലിക മലയാളം ഡെസ്ക്

ലോക കിരീടം മെസിയുടെ കൈകളിലൂടെ ഉയരുന്നത് കാണുവാനുള്ള കാത്തിരിപ്പിലാണ് അര്‍ജന്റീനിയന്‍ ആരാധകര്‍. നേട്ടങ്ങളുടെ കൊടുമുടി കയറിയ അര്‍ജന്റീനിയന്‍ ഇതിഹാസത്തിന്റെ കരിയര്‍ ലോക കപ്പ് ഇല്ലാതെ പോകുന്നത് അനിതീയാകുമെന്നാണ് അവര്‍ പറയുന്നത്.

അങ്ങിനെ ഫുട്‌ബോള്‍ ആവേശം ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തുമ്പോള്‍ ലോകത്തിന്റെ ഓരോ കോണില്‍ നിന്നും തങ്ങള്‍ക്കുള്ള പിന്തുണ ഒരു വീഡിയോയിലാക്കി മെസി ഫേസ്ബുക്കിലെത്തി. ഫുട്‌ബോള്‍ ആവേശം കൊടുംപിരി കൊള്ളുന്ന കേരളവും ഉള്‍പ്പെട്ടിട്ടുണ്ട് മെസി ഫേസ്ബുക്കിലൂടെ ലോകത്തിന് മുന്നില്‍ വെച്ച ആ വീഡിയോയില്‍. 

മലയാളികളായ അഞ്ച് യുവാക്കളാണ് മെസിയുടെ ഫേസ്ബുക്ക് വീഡിയോയില്‍ ഇടംപിടിച്ചത്. മമ്പാട് എടവണ്ണ പത്തപ്പിരിയം വായനശാലയിലെ അറക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് വീഡിയോയില്‍ ഇടംപിടിച്ചത്. 

വാമോസ് ലീയോയുമായി അവരുടെ ശബ്ദം അങ്ങിനെ ലോകം മുഴുവന്‍ കേള്‍ക്കുന്നു. ഇരുപത് ദിവസം മുന്‍പായിരുന്നു അര്‍ജന്റീനയ്ക്ക് പിന്തുണയറിയിച്ചുള്ള മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ റോഷീത് മഞ്ചേരി ചിത്രീകരിച്ചത്. ഇത് അവര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. 

ഏതാനും ദിവസത്തിന് ശേഷം മെസിയുടെ വെബ് പേജിന്റെ ചുമതലയുള്ള വിഭാഗം ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ അയച്ചു കൊടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങിനെ ലോകത്തിന്റെ ഓരോ ഭാഗത്ത് നിന്നുമുള്ള ആരാധകര്‍ മെസിക്ക് ആരവം തീര്‍ക്കുമ്പോള്‍ മലയാളികളും ആ ആരവത്തിനൊപ്പം ഇടംപിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം