ഫുട്ബോൾ ലോകകപ്പ്

മെസിയുടെ തലയ്ക്ക് മുകളിലാണ് ഐസ് ലാന്‍ഡ്; അര്‍ജന്റീന പേടിക്കണം

സമകാലിക മലയാളം ഡെസ്ക്

രണ്ട് വട്ടം ലോക ചാമ്പ്യന്മാരായി മൂന്നാം വട്ടം മെസിയിലൂടെ ലോക കപ്പ് സ്വപ്‌നം കാണുന്ന അര്‍ജന്റീന ഐസ് ലാന്‍ഡിനെ എന്തിന് പേടിക്കണം? അതും ആദ്യമായി ലോക കപ്പില്‍ പന്തു തട്ടാനിറങ്ങുന്ന ഒരു ടീമിനെ...എന്നാല്‍ ഐസ് ലാന്‍ഡിന്റൈ പൊക്കത്തെ പേടിച്ചേ മതിയാകൂ എന്നാണ് അര്‍ജന്റീനിയന്‍ ക്യാമ്പിലെ സംസാരം. 

റഷ്യയിലെത്തിയിരിക്കുന്ന ലോക കപ്പ് സംഘത്തിലെ പൊക്കക്കാരില്‍ മുന്‍പര്‍ ഐസ് ലാന്‍ഡ് ടീം ആണ്. 1.85 മീറ്റര്‍(ആറ് അടി) ആണ് ഐസ് ലാന്‍ഡ് താരങ്ങളുടെ ശരാശരി പൊക്കം. മുന്നേറ്റ നിരയിലും പ്രതിരോധത്തിലും ഈ പൊക്കക്കൂടുതല്‍ ഐസ് ലാന്‍ഡിനെ അപകടകാരികളാക്കുന്ന ഘടകമാണ്. 

ഈ പൊക്കം ഉപയോഗിച്ചായിരിക്കും മെസിയുടെ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ക്ക് ഉള്‍പ്പെടെ ഐസ് ലാന്‍ഡ് തടയിടുക എന്ന് വ്യക്തം. അതിനാലാണ് അര്‍ജന്റീനയുടെ പരിശീലക ക്യാമ്പില്‍ പൊക്കം ഘടകമാക്കിയുള്ള പ്രതിരോധ തന്ത്രത്തിലേക്ക് പരിശീലകന്‍ സാംപോളി ശ്രദ്ധ ചെലുത്തിയത്. 

ഐസ് ലാന്‍ഡ് പൊക്കക്കാരാണെങ്കില്‍ ടൂര്‍ണമെന്റിലെ കുഞ്ഞന്മാരാണ് അര്‍ജന്റീനിയന്‍ സംഘം. അഞ്ചടി പത്തിഞ്ചാണ് അവരുടെ ശരാശരി ഉയരം. മാക്‌സിമിലാനോ മെസ, ലുകാസ് ബിഗ്ലിയ, ഡി മരിയ എന്നിവരെ ഉപയോഗിച്ച് പൊക്കക്കാരായ എതിരാളികളെ മാര്‍ക്ക് ചെയ്ത് കളിക്കാനായിരുന്നു മോസ്‌കോയിലെ പരിശീലനത്തിനിടെ സാംപോളി ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ