ഫുട്ബോൾ ലോകകപ്പ്

ബ്രസീല്‍, അര്‍ജന്റീന ഫാന്‍സ് നിരാശപ്പെടുക; ഇക്കുറി കപ്പ് കൊണ്ടുപോകുക ഇവരാരുമല്ല; പറയുന്നത് പൂച്ചയല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്!

സമകാലിക മലയാളം ഡെസ്ക്

21-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ജൂലൈ 15-ാം തിയതി തിരശീലവീഴുമ്പോള്‍ കപ്പില്‍ മുത്തമിടുക സ്‌പെയിനെന്ന് പ്രവചനം. പോള്‍ നീരാളിയോ അക്കില്ലസ് പൂച്ചയോ ഒന്നുമല്ല പ്രവചനം നടത്തിയിരിക്കുന്നത്, സാക്ഷാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടേതാണ്  ഈ കണ്ടെത്തല്‍. 

ഡോര്‍ട്ട്മുണ്ട് സാങ്കേതികസര്‍വകലാശാല, ഗെന്റ് സര്‍വകലാശാല, മ്യൂണിക് സാങ്കേതികസര്‍വകലാശാല എന്നിവര്‍ ഒന്നുചേര്‍ന്നാണ് ലോകകപ്പ് പ്രവചിക്കാന്‍ പ്രാപ്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപപ്പെടുത്തിയത്. 

ക്രിത്രിമ ബുദ്ധിയുടെ കണ്ടെത്തല്‍ പ്രകാരം ഇക്കുറി ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ ആരാധകര്‍ക്ക്  നിരാശരാകേണ്ടിവരും. ജര്‍മനിക്കും സ്‌പെയിനിനുമാണ് ഇക്കുറി വിജയസാധ്യതയെന്നാണ് എഐയുടെ കണ്ടെത്തല്‍. മുമ്പുനടന്ന നാല് ലോകകപ്പുകളിലെ പ്രകടനങ്ങളും ടീമുകളിലെ ചാമ്പ്യന്‍സ് ലീഗ് കളിക്കാരുടെ എണ്ണവും അടിസ്ഥാനമാക്കി മൂന്ന് രീതിയിലൂടെയാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 

എഐ കണ്ടെത്തിയ വിജയസാധ്യത വിശകലനം ചെയ്തുനോക്കുമ്പോള്‍ ജര്‍മനിക്കും സ്‌പെയിനിനും സാധ്യതകല്‍പ്പിക്കപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതില്‍തന്നെ കൂടുതല്‍ സാധ്യത സ്‌പെയിന്‍ കപ്പടിക്കാനാണെന്ന് ഇവര്‍ പറയുന്നു.

സൗദി അറേബ്യ, ഇറാന്‍, ജര്‍മനി തുടങ്ങിയ ടീമുകള്‍ക്ക് വിജയസാധ്യത ഒട്ടുംതന്നെയില്ലെന്നാണ് എഐയുടെ കണ്ടെത്തല്‍. സ്‌പെയിനും ജര്‍മനിയും കഴിഞ്ഞാല്‍ കപ്പുയര്‍ത്താന്‍ സാധ്യത ഇംഗ്ലണ്ടിനാണെന്നാണ് കൃത്യിമ ബുദ്ധിയുടെ വിലയിരുത്തല്‍. 7.1 ശതമാനം സാധ്യതയാണ് ഇംഗ്ലണ്ടിന് കല്‍പ്പിക്കപ്പെടുന്നത്. സ്‌പെയിനിന്റെയും ജര്‍മനിയുടെയും വിജയസാധ്യത 17ശതമാനമെന്നുമാണ് എഐ കണ്ടെത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി