ഫുട്ബോൾ ലോകകപ്പ്

ആദ്യ പകുതിയില്‍ മെക്‌സിക്കോ; ഒരു ഗോള്‍ വഴങ്ങി കൊറിയ

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഒരുങ്ങിയിറങ്ങിയ മെക്‌സിക്കോ ദക്ഷിണ കൊറിയക്കെതിരേ ആദ്യ പകുതിയില്‍ പിരിയുമ്പോള്‍ ഒരു ഗോളിന് മുന്നില്‍. 26ാം മിനുട്ടില്‍ ലഭിച്ച  പെനാല്‍റ്റി വലയിലെത്തിച്ചാണ് മെക്‌സിക്കോ അക്കൗണ്ട് തുറന്നത്. കിക്കെടുത്ത കാര്‍ലോസ് വേല ഒരു പഴുതും അനുവദിക്കാതെ പന്ത് വലയിലാക്കി. ആദ്യ മത്സരത്തില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് വിജയിച്ച മെക്‌സിക്കോയ്ക്ക് ഈ മത്സരത്തിലും  വിജയം സ്വന്തമായാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മെക്‌സിക്കോ ഗോളെന്നുറച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. മറുഭാഗത്ത് ദക്ഷിണ കൊറിയ മത്സരത്തിന്റെ താളത്തിലേക്ക് പതിയെയാണ് എത്തിയത്. മികച്ച ഒന്നുരണ്ട് മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച് മെക്‌സിക്കോയെ വിറപ്പിക്കാനും അവര്‍ക്ക് സാധിച്ചു. 39ാം മിനുട്ടില്‍ കൊറിയ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ വല ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഗില്ലേര്‍മോ ഒചോവ രക്ഷകനായി. ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളില്‍ കൊറിയ ഗോളവസരങ്ങള്‍ ഒരുക്കിയെങ്കിലും ഫിനിഷിങിലെ പോരായ്മ തിരിച്ചടിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ