ഫുട്ബോൾ ലോകകപ്പ്

''അമ്മേ ആ റിബണ്‍ ഇപ്പോഴും മെസിയുടെ കൈവശമുണ്ട് ''

സമകാലിക മലയാളം ഡെസ്ക്

നൈജീരിയക്കെതിരായ നിര്‍ണായക പോരാട്ടം വിജയിച്ചതിന്റെ ശാന്തത അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സിയുടെ മുഖത്ത് വ്യക്തമായിരുന്നു. ക്രൊയേഷ്യയുമായുള്ള മത്സരം കഴിഞ്ഞ ശേഷമുള്ള നിരാശ മാറിയുള്ള വിജയാഹ്ലാദം ആ മുഖത്ത് സന്തോഷം പടര്‍ത്തിയിരുന്നു. 
നിറഞ്ഞ മനസോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് അര്‍ജന്റീനക്കാരനായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം വന്നത്. ''ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താങ്കള്‍ക്ക് ഒരു സമ്മാനം നല്‍കിയിരുന്നു. അതിപ്പോഴും കൈയിലുണ്ടോ'' എന്നായിരുന്നു അയാള്‍ അന്വേഷിച്ചത്്. 
മെസിക്ക്് ഭാഗ്യം വരാനായി  ആ മാധ്യമ പ്രവര്‍ത്തകന്‍ ഒരു റിബണ്‍ നല്‍കിയിരുന്നു. എന്റെ അമ്മയ്ക്ക് എന്നേക്കാള്‍ ഇഷ്ടം താങ്കളെയാണെന്ന് പറഞ്ഞാണ് അന്ന് അയാള്‍ മെസിക്ക് ആ റിബണ്‍ നല്‍കിയത്. അത് ഇപ്പോഴും കൈവശമുണ്ടോ അതോ കളഞ്ഞോ എന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. തന്റെ ചോദ്യം പോലും മെസി ശ്രദ്ധിക്കില്ലെന്ന വിചാരത്തോടെയായിരിക്കാം ഒരു പക്ഷേ ആ മനുഷ്യന്‍ അങ്ങനെ ചോദിച്ചത്. എന്നാല്‍ അയാളെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് മെസി പ്രതികരിച്ചത്. 
ചിരിച്ചുകൊണ്ടു നിന്ന മെസി പെട്ടെന്ന് സോക്‌സ് നീക്കി ബൂട്ടിനുള്ളിലൂടെ അയാള്‍ അന്ന് സമ്മാനിച്ച റിബണ്‍ കാണിച്ചു കൊടുത്തു. ഇതുകണ്ട മാധ്യമ പ്രവര്‍ത്തകന്‍ ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു. ''അമ്മേ ആ റിബണ്‍ ഇപ്പോഴും മെസിയുടെ കൈവശമുണ്ട് ''.  സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വീഡിയോ ഇപ്പോള്‍ വന്‍ തോതിലാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ