കേരളം

എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ വിവാദം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉഷ ടൈറ്റസിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അധ്യാപകരുടെ സ്വകാര്യ ട്യൂഷനെടുത്താല്‍ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി താക്കീതു നല്‍കി.
അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിനെതിരെ നടപടി വേണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉഷടൈറ്റസ് കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. എസ്.എസ്.എല്‍.സി. കണക്കു പരീക്ഷയുടെ ചോദ്യപ്പേപ്പറിലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ സ്വകാര്യ ഏജന്‍സി നല്‍കിയ ചോദ്യപ്പേപ്പര്‍ മാതൃകയിലും കണ്ടെത്തിയതാണ് വിവാദത്തിനിടയാക്കിയത്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് സ്വകാര്യ ഏജന്‍സിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും, സ്വകാര്യ ട്യൂഷനുകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉഷ ടൈറ്റസ് നേരത്തെതന്നെ ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു