കേരളം

മംഗളം ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മംഗളം ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി. മുന്‍ മന്ത്രി ശശീന്ദ്രന്‍ രാജിവെക്കാനിടയായ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിനെതിരെയാണ് പരാതി കൊടുത്തിരിക്കുന്നത്. ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് അശ്ലീലവും നിയമവിരുദ്ധവുമാണെന്ന് കാട്ടിയാണ് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ മുജീബ് റഹ്മാന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി നല്‍കിയത്.
കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് റഗുലേഷന്‍ ആക്ടിന്റെ ലംഘനമാണ് മംഗളം ടെലിവിഷന്‍ നടത്തിയതെന്നും പരാതില്‍ പറയുന്നുണ്ട്. നിയമംലംഘനമാണ് നടത്തിയതെന്ന് തെളിഞ്ഞാല്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു