കേരളം

മലപ്പുറത്ത് വിജയിപ്പിച്ചാല്‍ മണ്ഡലത്തില്‍ എല്ലായിടത്തും ബീഫ് ലഭ്യമാക്കാമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിജയിപ്പിച്ചാല്‍ മണ്ഡലത്തില്‍ എല്ലായിടത്തും ബീഫ് ലഭ്യമാക്കാമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ്. ഗുണമേന്‍മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കൈയെടുക്കുമെന്നും ശ്രീപ്രകാശ് പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. 

നല്ല ബീഫ് കഴിക്കുന്നതിനോട് ബിജെപിക്ക് എതിര്‍പ്പില്ല. ബീഫ് നിരോധനമുളള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നത്.കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്.ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചു. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിക്കുകയും ബീഫ് കഴിക്കുന്നവര്‍ക്കെതിരേയും മാംസകച്ചവടക്കാര്‍ക്കേതിരേയും ഒരു വിഭാഗം അക്രമം നടത്തുന്നത് പതിവായി ഇരിക്കുന്ന സാഹചര്യത്തിലാണ് വോട്ടിന് വേണ്ടി ബീഫ് വിളമ്പാമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നോര്‍ത്ത് ഈസ്റ്റ്  സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ല എന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്