കേരളം

വിജിലന്‍സ് ഡയറക്ടറെ നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; ചോദിച്ചത് ഡയറക്ടറെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പേടിയുണ്ടോയെന്ന്: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല എന്ന് ഹൈക്കോടതി. വാര്‍ത്തകള്‍ വന്നത് തെറ്റായ രീതിയില്‍. ബജറ്റ് നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട കേസാണ് പരിഗണിച്ചത്. സര്‍ക്കാറിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചു. അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്നാണ് ചോദിച്ചത്. നിയന്ത്രിക്കാന്‍ സര്‍ക്കാറിന് പേടിയുണ്ടോ എന്നാണ് ചോദിച്ചത് കോടതി വിശദീകരണം നല്‍കി. 

നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. നടപടി നിര്‍ദ്ദേശിക്കാന്‍ കോടതിക്കാകില്ല. മൂന്നാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണം.കോടതി പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്നുള്ള നിരന്തരമുള്ള ഇടപെടലുകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനോട് ഒരുമാസം അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ