കേരളം

സുധാകരനെ തിരുത്തി കോടിയേരി;കള്ളുഷാപ്പുകളില്‍ വിദേശമദ്യം നല്‍കില്ല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കള്ളുഷാപ്പുകളില്‍ വിദേശ മദ്യം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന എക്‌സൈസ് മന്ത്രി ജി സുധാകരന്റെ നിലപാടിനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളുഷാപ്പുകളില്‍ വിദേശ മദ്യം നല്‍കില്ല. ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. സ്റ്റാര്‍ ഹോട്ടല്‍ വഴി കള്ള് വിതരണം ചെയ്യുന്നത് ആലോചിക്കും. ദേശീയ പാതയോരത്തെ മദ്യ വില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സമയം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 


കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം ആലോചിക്കുമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കുമെന്നും എക്‌സൈസ് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ