കേരളം

ബെഹ്‌റയെ ശകാരിച്ച് വിഎസ്; ഇത് കേരളത്തിന് നാണക്കേട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. പൊലീസ് നടപടിക്ക് പിന്നാലെ സംസ്ഥാന പൊലീസ് മേധാവിയെ വിഎസ് ഫോണില്‍ വിളിച്ച് ശകാരിച്ചു.

ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി ലജ്ജാകരമാണ്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ജിഷ്ണുവിന്റെ ബന്ധുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വിഎസ് പറഞ്ഞു. 

ജിഷ്ണുവിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബന്ധുക്കളേയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിനെതിരെയാണ് വിഎസിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത