കേരളം

വര്‍ഗീസ് വധം: ലക്ഷ്മണക്ക് കേസ് നടത്താന്‍ ചെലവായ തുക അനുവദിക്കേണ്ടതില്ലെന്ന് പിണറായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് വധിക്കപ്പെട്ട കേസില്‍ പ്രതിയായ മുന്‍ ഐ.ജി. കെ. ലക്ഷ്മണക്ക് കേസ് നടത്താന്‍ ചെലവായ തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. കേസ് നടത്താന്‍ തനിക്ക് 33 ലക്ഷം രൂപ  ചെലവായെന്നും അതു അനുവദിക്കണമെന്നും കാണിച്ച്  ലക്ഷ്മണ 2015 ല്‍ യു.ഡി.എഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.  അതില്‍ 11.65 ലക്ഷം രൂപ അനുവദിക്കാന്‍ 2015 മാര്‍ച്ചില്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

എന്നാല്‍ പണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിലുണ്ടായിരുന്നത്.  നടപടിക്രമങ്ങളുടെ ഭാഗമായി ലക്ഷ്മണ സമര്‍പ്പിച്ച ബില്ലുകള്‍ പരിശോധിച്ച് 8 ലക്ഷം രൂപ കൊടുക്കാന്‍ ആഭ്യന്തരവകുപ്പ് ശുപാര്‍ശ ചെയ്തു.  അങ്ങനെയാണ് വിഷയം ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നത്. അടുത്തിടെ വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന ആഭ്യന്തരവകുപ്പിന്റെ സത്യവാങ് മൂലത്തിനെതിരെ മുഖ്യമന്ത്രിക്കെതിരെ ഇടതുപാര്‍ട്ടികള്‍ തന്നെ രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ