കേരളം

വിവേകശൂന്യമായ പെരുമാറ്റമാണ് പോലീസ് നടത്തിയത്; പോലീസിനെ വിമര്‍ശിച്ച് സി.പി.എം. സഹയാത്രികരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പോലീസ് തടയുകയും അറസ്റ്റുചെയ്യുകയും ചെയ്ത സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച് ഇടതുപക്ഷ നേതാക്കളും സഹയാത്രികരും. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം. മനോജും എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായ അശോകന്‍ ചരുവിലുമാണ് ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്.
ഇരുവരും പോലീസിനു പറ്റിയ വീഴ്ചയെക്കുറിച്ചാണ് പറയുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തല്‍പര രാഷ്ട്രീയക്കാര്‍ കടന്നുകൂടിയത് പോലീസിന്റെ ഇന്റലിജന്‍സ് വീഴ്ചയാണെന്നായിരുന്നു അശോകന്‍ ചരുവിലിന്റെ പ്രതികരണം. ആ അമ്മയുടെ വികാരവും വേദനയും രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചവര്‍ക്ക് വിവേകശൂന്യമായ പ്രോത്സാഹനമാണ് പോലീസ് നല്‍കിയതെന്ന് പി.എം. മനോജും പ്രതികരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം