കേരളം

സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിക്കെതിരായ വിധി കോടതി റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ വിധി കോടതി റദ്ദാക്കി. സോളാര്‍ കേസില്‍ തനിക്കെതിരായ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഹരജി നല്‍കിയത്. കേസ് വീണ്ടും ഫയലില്‍  സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്.  

നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിക്കായി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവെന്ന പേരില്‍ എറണാകുളം സ്വദേശി ആന്‍ഡ്രൂസും മറ്റ് നാല് പേരും പണം തട്ടിയെന്നായിരുന്നു കേസ്. 

സൗരോര്‍ജ്ജ പദ്ധതി വാഗ്ദാനം ചെയ്ത് 1.35 കോടി രൂപ വാങ്ങിയെന്ന വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറ് പേര്‍ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ പിഴ നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24ന് വിചാരണ കോടതി  ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു