കേരളം

കാസര്‍കോട്ട് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; പോലീസ് മര്‍ദ്ദനംമൂലമെന്ന് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചൗക്കി സ്വദേശി സന്ദീപാണ് മരിച്ചത്. പരസ്യമായി മദ്യപിച്ചു എന്ന കുറ്റമാരോപിച്ചാണ് പോലീസ് സന്ദീപിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ജീപ്പില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വരവെ അവശത കാണിച്ച സന്ദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും സന്ദീപ് മരണപ്പെട്ടു.
പോലീസ് സന്ദീപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ ദീപക് ആരോപിച്ചു. പോലീസ് വാഹനത്തിലിട്ട് പോലീസുകാര്‍ ഭീകരമായി സന്ദീപിനെ മര്‍ദ്ദിച്ചെന്നായിരുന്നു സഹോദരന്റെ ആരോപണം. സന്ദീപിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.
സന്ദീപിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് സന്ദീപ് മരിച്ചതെന്ന് ബി.ജെ.പിയും ആരോപിച്ചു. ബി.എം.എസ്. പ്രവര്‍ത്തകനാണ് സന്ദീപ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍