കേരളം

മഹിജയ്ക്ക് ആശുപത്രിയില്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കി; ആരോഗ്യസ്ഥിതി വഷളായി തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം;  സര്‍ക്കാരിന്റെ വിശദീകരണം പലരീതിയില്‍ വന്നിട്ടും നിലപാടില്‍ മാററമില്ലാതെ മഹിജയുടെയും സഹോദരന്റെയും നിരാഹാരം ആശുപത്രിയില്‍ തുടരുന്നു. മഹിജയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മഹിജയക്ക് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കി. ഡ്രിപ്പ് നല്‍കരുതെന്ന് മഹിജ പലവട്ടം അഭ്യര്‍ത്ഥിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല. തൈറോയിഡ് രോഗിയായതിനാല്‍ വലിയ രീതിയില്‍ ശാരീരിക പ്രശ്‌നങ്ങള്‍ മഹിജയെ വലയ്ക്കുന്നുണ്ട്.


ഉച്ചയോടെ ആശുപത്രി അധികൃതര്‍ ഇറക്കിയ പത്രകുറിപ്പില്‍ മഹിജ ജ്യൂസ് ഉള്‍പ്പടെയുളള പാനീയങ്ങള്‍ കഴിക്കുന്നുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ താന്‍ ഇത്തരത്തിലുള്ള ഒരു പാനീയവും കഴിച്ചിട്ടില്ലെന്നായിരുന്നു മഹിജയുടെ വിശദീകരണം. തുടര്‍ന്നാണ് ഡ്രിപ്പ് ഉള്‍പ്പടെയുള്ള മരുന്നുകള്‍ വേണ്ടെന്ന നിലപാടില്‍ മഹിജയെത്തിയത്. ഇതേ തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഡ്രിപ്പ് നല്‍കാന്‍ തയ്യാറായത്. 

തങ്ങളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് മഹിജയും സഹോദരനും. ജിഷ്ണുവിന്റെ വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്‌നയുടെയും ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്. ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കത്തിന് അവിഷ്‌ന തയ്യാറായില്ല. വെള്ളം പോലും കുടിക്കാതെയാണ് അവിഷ്‌നയുടെ നിരാഹാരം. സമരസമിതിക്കാര്‍ പോലും വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചിട്ടും സഹോദരന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നാണ് അവിഷ്‌ന പറയുന്നത്. അച്ചനും അമ്മയും തിരികെയെത്തുന്നതുവരെ വീട്ടില്‍ നിന്നും എങ്ങും പോകില്ലെന്ന നിലപാടിലാണ് അവിഷ്‌ന. വടകര റൂറല്‍ എസ്പിയുള്‍പ്പടെ വലിയ സംഘം വീ്ട്ടില്‍ ക്യാംപ് ചെയ്യുന്നുണ്ട്

സര്‍ക്കാരിനെതിരെ പലകോണുകളില്‍ നിന്നും ആക്ഷേപങ്ങള്‍ ഉയരുമ്പോഴും സര്‍ക്കാരിനെതിരെയല്ല സമരമെന്ന നിലപാടിലാണ് മഹിജയും കുടുംബവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം