കേരളം

കെ.എം. ഷാജഹാന്റെ അമ്മ നിരാഹാരം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കി എന്നാരോപിച്ച് കേരളാ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലിട്ട കെ.എം. ഷാജഹാന്റെ അമ്മ തങ്കമ്മ നിരാഹാരം തുടങ്ങി. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലിടാന്‍മാത്രം എന്തു കുറ്റമാണ് തന്റെ മകന്‍ ചെയ്തതെന്ന് തങ്കമ്മ ചോദിക്കുന്നു. ആരുടേയും കാലു പിടിക്കാനൊന്നും പോകുന്നില്ല. വീട്ടില്‍ത്തന്നെ നിരാഹാരമിരിക്കാനാണ് തീരുമാനം എന്നും തങ്കമ്മ പറഞ്ഞു.
ജിഷ്ണുപ്രണോയിയുടെ അമ്മയും ബന്ധുക്കളും നടത്തിയ സമരത്തെ പോലീസ് നേരിട്ടത്തിനു പിന്നാലെയാണ് നുഴഞ്ഞുകയറാന്‍ ചിലര്‍ ശ്രമിച്ചു എന്ന പേരുപറഞ്ഞ് കെ.എം. ഷാജഹാന്‍, ഷാജിര്‍ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ തുടങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ