കേരളം

അനന്തു വധം: ഗൂഢാലോചന അന്വേഷിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ വയലാറില്‍ പ്ലസ്ടു വിദ്യാര്‍ഥി അനന്തുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചന അടക്കമുള്ള സംഭവങ്ങള്‍ പോലീസ് അന്വേഷിക്കും. ഇതിനായി പ്രധാന പ്രതികളെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 17 ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അനന്തു ശാഖയില്‍ പോയിരുന്നില്ല. കൂടാതെ സ്‌കൂള്‍ പരിസരത്ത് വെച്ച് പെണ്‍കുട്ടികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്. 

കൊലപാതകം നടക്കുന്നതിനു മുന്‍പേ നിരവധി തവണ അനന്തുവിന് നേരെ വധശ്രമം നടന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പോലീസ് അന്വേഷിക്കുമെന്നാണ് വിവരം. വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവ പരിസരത്തു വെച്ചാണ് അനന്തുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് അനന്തു കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം