കേരളം

കെഎം ഷാജഹാനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി, മറ്റു നാലു പേര്‍ നാലു മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്. എസ്‌യുസിഐ നേതാവ് ഷാജിര്‍ ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് നാലു മണിക്കൂര്‍ നേരത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെഎം ഷാജഹാനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി നല്‍കി.

ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. തിങ്കളാഴ്ച വൈകിട്ട് നാലു മണി മുതല്‍ എട്ടു മണിവരെയാണ് നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായിരിക്കുന്നത്. ഷാജഹാനെ ഒരു മണിക്കൂര്‍ ജയിലില്‍ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍