കേരളം

ജിഷ്ണു കോപ്പിയടിച്ചിരുന്നു; നിലപാട് ആവര്‍ത്തിച്ച് ശക്തിവേല്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊലീസ് ചോദ്യം ചെയ്യലിലും ജിഷ്ണു കോപ്പിയടിച്ചിരുന്നു എന്ന ആരോപണം ആവര്‍ത്തിച്ച് കേസിലെ മൂന്നാം പ്രതി എന്‍.കെ.ശക്തിവേല്‍. ജിഷ്ണുവിന്റെ ഭാവിയെ കരുതിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നാണ് കോളെജ് വൈസ് പ്രിന്‍സിപ്പലായ ശക്തിവേലിന്റെ വാദം. 

തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കോയമ്പത്തൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ അന്നൂരില്‍ നിന്നാണ് ശക്തിവേലിനെ പൊലീസ് പിടികൂടുന്നത്. ജിഷ്ണുവിന്റെ കുടുംബം നിരാഹാരം തുടര്‍ന്നതോടെ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. 

മൊബൈല്‍ സിഗ്നലുകള്‍ പിന്തുടര്‍ന്നായിരുന്നു ശക്തിവേലിനെ പൊലീസ് കണ്ടെത്തുന്നത്. കോയമ്പത്തൂരില്‍ നിന്നും തൃശൂര്‍ പൊലീസ് ക്ലബിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചെങ്കിലും ചോദ്യം ചെയ്യലിനോട് ശക്തിവേല്‍ സഹകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ചോദ്യങ്ങള്‍ക്ക് ഇയാള്‍ മറുപടി പറഞ്ഞ് തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ