കേരളം

മഹിജയ്ക്ക് 15ന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി. ഈ മാസം 15ന് മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമരം അവസാനിപ്പിക്കാന്‍ കാരണമായ ഒത്തുതീര്‍പ്പ് കരാര്‍ മഹിജയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 

ജിഷ്ണുവിന്റെ മരണത്തിന് പിന്നിലുള്ളവരെ പിടികൂടണം എന്നാവശ്യപ്പെട്ട് മഹിജയും കുടുംബങ്ങളും ഡിജിപി ഓഫീസിന്‌ മുന്നില്‍ നടത്തിയ സമരവും അവര്‍ക്ക് നേരെയുണ്ടായ പൊലീസ് അക്രമവും വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മുമ്പ് മുഖ്യമന്ത്രിയെ കാണുന്നതിന് ജിഷ്ണുവിന്റെ അമ്മ പലതവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം