കേരളം

ഷാജഹാന്റെ പങ്ക് പൊലീസ് അന്വേഷിക്കട്ടെയെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിജിപി ഓഫിസിനു മുന്നിലുണ്ടായ സംഭവത്തില്‍ കെഎം ഷാജഹാന്റെ പങ്ക് എന്താണെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹളം വയ്ക്കാന്‍ പോയതുകൊണ്ടാണ് ഷാജഹാനെതിരെ നടപടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷാജഹാനെതിരായ നടപടിയുടെ പേരില്‍ തന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. താന്‍ വിരോധം തീര്‍ക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ഈ സര്‍ക്കാര്‍ വന്നിട്ട് പത്തു മാസമായി. ഷാജഹാന്‍ ഇവിടെതന്നെയുണ്ടായിരുന്നു. വിരോധം തീര്‍ക്കാന്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നിരിക്കുകയാണ്. എന്ന്ു മുതലാണ് ഉമ്മന്‍ ചാണ്ടി ഷാജഹാന്റെ രക്ഷാധികാരിയായത്?

എസ് യു സിഐക്ക് സമരത്തില്‍ പങ്കുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട്. എസ് യു സിഐക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പാര്‍ട്ടി കുടുംബത്തെ എങ്ങനെ എസ് യുസിഐക്ക് റാഞ്ചാന്‍ പറ്റിയെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍