കേരളം

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം; മണിയുടെ മരണ കാരണം ജനങ്ങള്‍ അറിയണമെന്ന്‌ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. 

ഒരു മാസത്തിനുള്ളില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ, മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ താത്പര്യം ഇല്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ മണി പൊതു സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ മരണകാരണം ജനങ്ങള്‍ അറിയണമെന്നും അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. 

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയോ, അസ്വാഭാവികതയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ഏറ്റെടുക്കുന്നതില്‍ അര്‍ഥമില്ലെന്ന് സിബിഐ കോടതിയില്‍ നിലപാടെടുത്തിരുന്നത്. മണി മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും, സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മണിയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത