കേരളം

മൂന്നാര്‍; നോക്കിനിന്ന പൊലീസുകാര്‍ക്കെതിരെ നടപടി, ഒഴിപ്പിക്കലിന് പൊലീസ് സംരക്ഷണം വേണമെന്ന് റവന്യൂമന്ത്രി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍:  ദേവികുളത്ത് കൈയ്യേറ്റമൊഴിപ്പിക്കാനെത്തിയ  റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടുക്കി ജില്ലാകളക്ടറുടെ നിര്‍ദേശം. സര്‍ക്കാര്‍ നടപടി തടസപ്പെടുത്തിയതിനാണ് നടപടി. അതേസമയം പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുമ്പോള്‍ നോക്കിനിന്നതിനാണ് പൊലീസുകാര്‍ക്കെതിരെ നടപടി. 

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ  സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കൈയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങു എന്ന നിലപാട് റവന്യുസംഘമെടുത്തതോടെ പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷവും ബലപ്രയോഗവും നടത്തുകയായിരുന്നു. സംഘര്‍ഷാവസ്ഥയറിഞ്ഞ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലത്തെത്തി. സബ് കലക്ടര്‍ എത്തുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് നോക്കിനില്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സബ് കലക്ടര്‍ ക്ഷുഭിതനായി സംസാരിച്ചു. ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇനി പ്രത്യേകം എഴുതി നല്‍കേണ്ടതുണ്ടോയെന്ന് സബ് കലക്ടര്‍ ചോദിച്ചു. തുടര്‍ന്നായിരുന്നു പൊലീസിന്റെ ഇടപെടല്‍.

അതേസമയം ഇന്നുണ്ടായ സംഭവത്തില്‍ സബ്കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്