കേരളം

സിപിഎമ്മുകാര്‍ തടഞ്ഞ സബ് കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം, കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടികള്‍ക്കു നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സിപിഎം നേതാക്കള്‍ തടഞ്ഞ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അഭിനന്ദിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. പൊലീസിന്റെ സഹായം ലഭിക്കാതിരുന്നിട്ടും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയ സബ് കലക്ടറെ അഭിനന്ദിക്കുന്നതായി റവന്യു മന്ത്രി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ഫോണില്‍ വിളിച്ചാണ് റവന്യു മന്ത്രി അഭിനന്ദനം അറിയിച്ചത്. ശക്തമായ നടപടികളുമായി മുന്നോട്ടുപോവാന്‍ മന്ത്രി സബ്കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലില്‍നിന്ന് റവന്യു വകുപ്പ് പിന്നാക്കം പോവില്ലെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ റവന്യു സംഘത്തെ സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ സബ് കലക്ടറെ പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും ചെയ്തു. ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാറില്‍നിന്ന് മറ്റൊരു പൊലീസ് സംഘം എത്തിയാണ് അക്രമികളെ അറസ്റ്റ് ചെയ്തത്.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി