കേരളം

ഇടതുമുന്നണി കലഹമുന്നണിയായെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇടതുമുന്നണി കലഹ മുന്നണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐയും സിപിഎമ്മും തമ്മിലുള്ള പരസ്പര വിമര്‍ശനം തുടരുന്നതിനിടയിലാണ് ചെന്നിത്തലയുടെ പരിഹാസം.

സിപിഐയുടെ നിലപാടാണ് ശരിയെന്നും ചെന്നിത്തല പറഞ്ഞു. ഭരണപരാജയത്തെ കുറിച്ച് സിപിഎം ആത്മപരിശോധന നടത്താന്‍ തയ്യാറാകണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നവരെ സിപിഎം വേട്ടയാടാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണത്തിന് ഓശാന പാടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീസ് വധത്തിലെ സത്യവാങ്മൂലം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തല്ല സമര്‍പ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു