കേരളം

സബ് കളക്ടറെ തടഞ്ഞ സംഭവം കളക്ടര്‍ നേരിട്ട് അന്വേഷിക്കും; ശ്രീറാം വെങ്കിട്ടരാമന് സുരക്ഷ ഒരുക്കുമെന്ന് എസ്പി 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കുന്നതിനായെത്തിയ സബ് കളക്റ്റര്‍ ശ്രീറാം വെങ്കിട്ട റാമിനേയും, റവന്യൂ സംഘത്തേയും തടഞ്ഞ സംഭവം ഇടുക്കി ജില്ലാ കളക്റ്റര്‍ നേരിട്ട് അന്വേഷിക്കും. ജില്ല മജിസ്‌ട്രേറ്റ് എന്ന നിലയിലായിരിക്കും അന്വേഷണം. 

ബുധനാഴ്ച അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറും. സബ് കളക്റ്ററെ തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഇടുക്കി പൊലീസ് മേധാവി ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതിനിടെ സബ് കളക്ടര്‍ക്കും, മൂന്നാറിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഒരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വേണുഗോപാല്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസുകാരെ സുരക്ഷയ്ക്കായി നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിലെ കോണ്‍ഗ്രസ് ഘടകം സബ് കളക്ടര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒഴിപ്പിക്കലിനെതിരായ സിപിഎം നിലപാടിനെതിരെ കോണ്‍ഗ്രസ് ഇന്ന് ഇടുക്കിയില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു