കേരളം

റവന്യു വകുപ്പിന്റെ ഭൂമികയ്യേറ്റ നിരോധന ബില്ലിന് നിയമവകുപ്പിന്റെ അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭൂമി കയ്യേറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന വ്യവസ്ഥകളുമായി റവന്യു വകുപ്പിന്റെ ഭൂമികയ്യേറ്റ നിരോധന ബില്‍. കരട് ബില്ലിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചു. ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും രണ്ടുവര്‍ഷംവരെ തടവുശിക്ഷ നല്‍കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്.

റവന്യു വകുപ്പ് തയ്യാറാക്കി വരുന്ന മൂന്നാറില്‍ നടന്ന കയ്യേറ്റങ്ങളുടെ പട്ടികയില്‍ വന്‍കിട കയ്യേറ്റങ്ങളുടെ നീണ്ടനിരതന്നെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വ്യാപക കയ്യേറ്റം നടന്നു എന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തല്‍. കണക്കെടുപ്പ് ഈ ആഴ്ച പൂര്‍ത്തിയാകും. കയ്യേറ്റക്കാരുടെ പേര് വിവര പട്ടിക ഒരുമാസത്തിനുള്ളില്‍ തയ്യാറാക്കണം എന്നുള്ള റവന്യു മന്ത്രി ഈ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റവന്യു വകുപ്പ് കണക്കെടുപ്പാരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ