കേരളം

മലപ്പുറത്തേത് മതേതര രാഷ്ട്രീയത്തിന്റെ വിജയം: കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് ഇതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

ബിജെപി രാഷ്ട്രീയത്തിനാണ് മലപ്പുറം തെരഞ്ഞെടുപ്പില്‍ വന്‍ നഷ്ടമുണ്ടായത്. കേരളത്തില്‍ ബിജെപി രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വര്‍ഗീയമല്ല, രാഷ്ട്രീയമാണ്. എന്നാല്‍ ബിജെപിയുടെത് വര്‍ഗീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്. ഒരു വര്‍ഷത്തെക്കുള്ള തിരിച്ചടി എല്‍ഡിഎഫിനും ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു