കേരളം

നടിക്കെതിരായ ആക്രമം; പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍സുനിയാണ് കുറ്റപത്രത്തില്‍ ഒന്നാം പ്രതി. ആകെ ആറുപ്രതികളാണ് ഉള്ളത്. 375 പേജുള്ള കുറ്റപത്രം അന്വേഷണസംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 165 സാക്ഷികളാണ് ഉള്ളത്. ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം 57ആം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

പള്‍സര്‍ സുനി, മാര്‍ട്ടീന്‍, സലീം, ചാര്‍ളി തുടങ്ങി ആറ് പ്രതികള്‍ക്കെതരിയാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കല്‍, ഗൂഡാലോചന കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചാര്‍ലിക്കെതിരെ പള്‍സര്‍ സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയതാണ് കുറ്റം. അതേസമയം കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് വ്യാജസിം കാര്‍ഡ് എടുത്തുകൊടുത്ത കടവന്ത്ര സ്വദേശിനിയായ ഷൈനി ജോസിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. 

ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കേസില്‍ സുനി ഉള്‍പ്പടെ എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് ഒന്നാം പ്രതി സുനി പൊലീസിന് നല്‍കിയ മൊഴി. ഫോണ്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍