കേരളം

നാലുവയസുകാരന്‍ മരിച്ചത് ജെല്ലി മിഠായി കഴിച്ചത് തന്നെയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് നാലു വയസ്സുകാരന്‍ മരിച്ചത് ജെല്ലി മിഠായി കഴിച്ച് തന്നെയെന്നതിന് കൂടുതല്‍ തെളിവുകള്‍. കുട്ടിക്കൊപ്പം അമ്മയും നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയത് ജെല്ലി മിഠായി കഴിച്ചത് തന്നെയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് - അമ്മ സൂഹറാ ബീവിക്ക് ഭക്ഷ്യ വിഷബാധയേറ്റത് ജെല്ലി മിഠായിയിയില്‍ നിന്ന് തന്നെയെന്ന് തെളിയിക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടയിലാണ് കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിലെ റോയല്‍ ബേക്കറിയില്‍ നിന്ന് അമ്മയും കുട്ടിയും ജെല്ലി മിഠായി വാങ്ങിക്കഴിച്ചത്. ഇതിനുശേഷമാണ് രണ്ടുപേരും ആശുപത്രിയിലായതും, കുഞ്ഞ് മരിച്ചതും.  അമ്മ സൂഹറാ ബീവിക്ക് ഭക്ഷ്യ വിഷബാധയേറ്റത് ജെല്ലി മിഠായിയിയില്‍ നിന്ന് തന്നെയെന്ന് തെളിയിക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം  റിപ്പോര്‍ട്ട് വന്നിട്ടില്ല. റിപ്പോര്‍ട്ടില്‍,  മരണകാരണം ജെല്ലി മിഠായിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ  തുടര്‍ നടപടികള്‍ സ്വീകരിക്കാനാകു എന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം തന്നെ ബേക്കറി പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നൊട്ടിസ് നല്‍കിയിരുന്നു.

കൊയിലാണ്ടി കാപ്പാട് പാലോടയില്‍ സുഹറാബീയുടെ മകന്‍ യൂസഫലി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍