കേരളം

പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടുവാന്‍ തീരുമാനം; പ്രധാനമന്ത്രിയുടെ മാന്‍ കീ ബാത്ത് പ്രസംഗം അനുസരിച്ചതെന്ന് പമ്പുടമകള്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തിലെയടക്കം ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പെട്രോള്‍ പമ്പുകള്‍ എല്ലാ ഞായറാഴ്ചകളിലും 24 മണിക്കൂറും അടച്ചിടാന്‍ പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചു. ഇന്ധനം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മാന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതില്‍ നിന്നുള്ള പ്രചോദനത്തില്‍ നിന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് പറഞ്ഞു.
കേരളത്തിനുപുറമെ, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മെയ് 14 മുതലാണ് ഇത് നടപ്പിലാക്കുക.
ഞായറാഴ്ച പമ്പുകള്‍ അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ കമ്പനികള്‍ അടച്ചിടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ നടപ്പാക്കാതിരിക്കുകയായിരുന്നു. എന്നാല്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്ധ ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ തങ്ങളുടെ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം