കേരളം

കയ്യേറ്റം ഒഴിപ്പിക്കാനായി 100 പൊലീസുകാരെ കൊണ്ടുവന്നത് ശരിയായില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍:അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ എന്നപേരില്‍ മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് തെമ്മാടിത്തരമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍. കയ്യേറ്റം ഒഴിപ്പിക്കാനായി 100 പൊലീസുകാരെ കൊണ്ടുവന്നത് ശരിയായില്ല. ഭരണം കയ്യേറാമെന്ന് സബ്കളക്ടറും മാധ്യമങ്ങളും കരുതണ്ട. ജയചന്ദ്രന്‍ പറഞ്ഞു. 

വന്‍ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെ മുതലാണ് റവന്യു വകുപ്പ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കല്‍ തുടങ്ങിയത്. സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ അനധികൃതമായി കുരിശ് സ്ഥാപിച്ച് കയ്യേറിയ സ്ഥലം റവന്യുവകുപ്പ്് ഒഴിപ്പിച്ചു. കുരിശ് പൊളിച്ചുനീക്കുകയും സമീപത്തുണ്ടായിരുന്ന ഡെ് പൊളിച്ചു കത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റവന്യുവകുപ്പിന്റെ നടപടികള്‍ക്കെതിരെ വീണ്ടും സിപിഎം രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത