കേരളം

മുനീര്‍ ലീഗ നിയമസഭാകക്ഷി നേതാവ്, ഇബ്രാഹിം കുഞ്ഞ് പ്രതിപക്ഷ ഉപനേതാവ്

സമകാലിക മലയാളം ഡെസ്ക്

 
മലപ്പുറം: മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവായി എംകെ മുനീറിനെ തെരഞ്ഞെടുത്തു. വികെ ഇബ്രാഹിംകുഞ്ഞിനെ നിയമസഭാകക്ഷി ഉപനേതാവായും ടിഎ അഹമ്മദ് കബീറിനെ നിയമസഭാകക്ഷി സെക്രട്ടറിയായും എം ഉമ്മറിനെ പാര്‍ട്ടി വിപ്പായും തീരുമാനിച്ചു. കെഎം ഷാജിയാണ് ട്രഷറര്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്  ഹൈദരലി തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്. 

ലീഗ് നിയമസഭ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍