കേരളം

പെമ്പിളൈ ഒരുമയോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടില്ല, പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: പെമ്പിളൈ ഒരുമയോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്ന് മന്ത്രി എംഎം മണി. അവര്‍ തന്നോട് ചോദിച്ചല്ല സമരം ആരംഭിച്ചതെന്ന് മണി അഭിപ്രായപ്പെട്ടു. തന്റെ പരാമര്‍ശത്തില്‍ തെറ്റിദ്ധാരണയുണ്ടായതിനെ തുടര്‍ന്നാണ് ഖേദം പ്രകടിപ്പിച്ചത. പാപ്പാത്തി ചോലയില്‍ ടോം സക്കറിയ ഭൂമി കൈയേറിയിട്ടില്ലെന്നും എംഎം മണി ആവര്‍ത്തിച്ചു.

എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജോ മാണിയാണഅ പരാതി നല്‍കിയത്. 

പരാമര്‍ശത്തില്‍ എംഎം മണി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശം വിഷമമുണ്ടാക്കിയതില്‍ ഖേദിക്കുന്നു. സ്ത്രീ സമൂഹത്തോട് എന്നും ബഹുമാനമാണെന്നും അഞ്ച് പെണ്‍മക്കളുടെ പിതാവായ തന്നെ ആരോപണങ്ങള്‍ വേദനിപ്പിക്കുന്നെന്നും എംഎം മണി അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു