കേരളം

കത്തിക്കയറാന്‍ വിവാദങ്ങള്‍ അനവധി; 14മത് നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, ജിഷ്ണുവിന്റെ മാതാവ് മഹിജയടക്കമുള്ളവര്‍ നടത്തിയ സമരത്തെ പോലീസ് കൈകാര്യം ചെയ്ത രീതി തുടങ്ങി വിവാവദങ്ങളുടെ പരമ്പര നീളുന്നതിനിടിയില്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും.

2017-18 വര്‍ഷത്തെ ബജറ്റ്  പൂര്‍ണമായി പാസാക്കുക, മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ടകള്‍. അതേസമയം, പ്രതിപക്ഷത്തിന് ഈ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള നിരവധി ആയുധങ്ങളാണ് കൈവശമുള്ളത്. 

ഫോണ്‍ കെണിയില്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജി, മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം, മന്ത്രി കടകംപള്ളി മലപ്പുറത്തിനെതിരേ നടത്തിയ പരാമര്‍ശം, യുഎപിഎ കേസുകള്‍, പോലീസ് ഉപദേഷ്ടാവായി രമണ്‍ശ്രീവാസ്തവയുടെ നിയമനം തുടങ്ങിയവയെല്ലാം പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരേ ആയുധങ്ങളാകും. 

അതേസമയം, നിയമസഭയില്‍ പരിചയ സമ്പന്നനായ പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് ജയിച്ചുകയറിയത് പ്രതിപക്ഷത്തിന്റെ ശക്തി കുറയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി