കേരളം

കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ മണി വിടവാങ്ങി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ ടി.കെ.എസ്. മണി (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1973ലാണ് മണിയുടെ നേതൃത്വത്തിലുള്ള ടീം സന്തോഷ് ട്രോഫിയെ കേരളത്തിലേക്ക്
ആദ്യമായി കൊണ്ടു വന്നത്. റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അന്ന് ടീം വിജയിച്ച് കയറിയത്. ഈ മൂന്നു ഗോളുകളും ക്യാപ്റ്റന്റെ കാലുകളില്‍ നിന്ന് പിറന്നവയായിരുന്നു. 

സന്തോഷ് ട്രോഫി നേടിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിനെ നയിക്കാനും മണിക്ക് അവസരമുണ്ടായി. 1973ല്‍ ഇന്ത്യന്‍ പര്യടനത്തിന് എത്തിയ ജര്‍മന്‍ ടീമിനെതിരെയാണ് മണി ഇന്ത്യന്‍ ടീമിനെ നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര