കേരളം

സ്ത്രീവിരുദ്ധ പരാമര്‍ശം: പൊലീസ്‌ എംഎം മണിയുടെ മൊഴിയെടുക്കും

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പൊലീസ് മന്ത്രി എംഎം മണിയുടെ മൊഴിയെടുക്കും. യൂത്ത് കോണ്‍ഗ്രസ് ആണ് മണിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രസംഗം കേട്ടവരില്‍ നിന്ന് രാജാക്കാട് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. പ്രസംഗത്തിന്റെ സിഡിയും പരിശോധിച്ചു.

മൂന്നാറിലെ പെമ്പിള ഒരുമൈ കൂട്ടായ്മയ്‌ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് പരാതി. മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്ന രീതിയിലാണ് മണി സംസാരിച്ചത്. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി