കേരളം

നിയമനം വൈകിപ്പിക്കാന്‍ നളിനി നെറ്റോ ശ്രമിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത് സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയര്‍ ചെയ്തു. തന്നെ ഡിജിപി സ്ഥാനത്തേക്ക് തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കത്തതിന് എതിരെയാണ് സെന്‍കുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും തന്നെ നീക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ ചുമതലയുള്ള നളിനി നെറ്റോയാണ്. അതിനാല്‍ തന്റെ നിയമനം വൈകിപ്പിക്കാന്‍ സാധ്യമായതെല്ലാം നളിനി നെറ്റോ ചെയ്യുമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടകയിലെ ചീഫ് സെക്രട്ടറിക്ക് കോടതി ഒരു മാസത്തെ തടവുശിക്ഷ വിധിച്ച കാര്യവും ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തനിക്ക് നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ഹര്‍ജിയിലില്‍ സെന്‍കുമാര്‍ ആവശ്യപ്പെടുന്നു.

ഡിജിപി സ്ഥാനത്തേക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കാളാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഹര്‍ജി നല്‍കാനായിരുന്നു സെകുമാറിന്റെ ആദ്യ തീരുമാനം. എന്നാല്‍ സുപ്രീം കോടതി വിധി വന്ന് ഒരാഴ്ച ആകുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി ശനിയാഴ്ച തന്നെ ഫയല്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്