കേരളം

കാസര്‍ഗോഡ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കുടിപ്പകയെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കുമ്പള: പൊലീസ്  കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍  കണ്ടെത്തി. പെര്‍വാട് സ്വദേശി അബ്ദുള്‍ സലാമാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന നൗഷാദിനും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ മംഗളുരൂ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൂന്ന് വര്‍ഷം മുമ്പ് കുമ്പള പഞ്ചായത്തംഗമായിരുന്ന ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുള്‍ സലാം. സംഭവസ്ഥലത്തുവെച്ച് രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍