കേരളം

റേഷന്‍ ഷാപ്പുകളും നാളെ മുതല്‍ തുറക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ മുതല്‍ അനശ്ചിതകാലത്തേക്ക് റേഷന്‍ ഷാപ്പുകള്‍ അടച്ചിടും. റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെതാണ് തീരുമാനം. ജീവനക്കാര്‍ക്ക് ജീവിക്കാനുതകുന്ന വേതനം നല്‍കുക, കമ്മീഷന്‍ കുടിശ്ശിക അനുവദിക്കുക, ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടകള്‍ അടച്ചിടാനുള്ള തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി പതിനാലായിരത്തോളം റേഷന്‍ കടകള്‍ അടഞ്ഞുകിടക്കും.

ഭക്ഷ്യവകുപ്പ് സെക്രട്ടറിയടക്കമുള്ളവരുടെ കടുംപിടുത്തമാണ് സമരത്തിലേക്ക് നയിച്ചതെന്നാണ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. കടകള്‍ അടച്ചിടുന്നതോടൊപ്പം സെക്രട്ടറിയേറ്റ് നടയിലും ജില്ലാ ആസ്ഥാനങ്ങളിലും സത്യാഗ്രഹസമരപരിപാടികളും സംഘടിപ്പിക്കും. 

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതു മുതല്‍ റേഷന്‍ വ്യാപാരികളുടെ സശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു അനുകൂല നടപടിയുമുണ്ടായിട്ടില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാസം കാണുന്നതു വരെ സമരം തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'