കേരളം

ചാനലുകള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി അമ്മയും ഫെഫ്കയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സിനിമ മേഖലയിലുള്ളവരെ ചാനലുകള്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ സിനിമ സംഘടനകളുടെ തീരുമാനം. ഇന്നലെ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. എന്നാല്‍ സിനിമാ മേഖലയിലെ തന്നെ ചില സംഘടനകള്‍ക്ക് ഇതിനോട് വിയോജിപ്പാണുള്ളത്.

അമ്മയും ഫെഫ്ക്കയുമാണ് ചാനല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  അമ്മ സംഘടനയിലെ ഇടവേള ബാബു, ഫെഫ്കയിലെ ബി ഉണ്ണികൃഷ്ണന്‍, പ്രൊഡ്യൂസര്‍ അസോസിയേഷനിലെ ആന്റോ ജോസ്ഫ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 

നടി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലുകള്‍ മത്സരബുദ്ധിയോടു കൂടി പെരുമാറിയെന്നും ഇത് സിനിമാ മേഖലയെ മോശമായി ബാധിച്ചെന്നും കാണിച്ചാണ് സിനിമാ സംഘടനകള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുന്നത്. 

ഇതേ വിഷയത്തില്‍ പ്രതിഷേധിച്ച് താരങ്ങള്‍ ഓണത്തിന് ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഈ വാര്‍ത്ത വന്നതോടെ സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ക്കെതിരെ വ്യാപകമായ ട്രോളുകളായിരുന്നു പുറത്തിറങ്ങിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ