കേരളം

ബാര്‍ കോഴ: ബിജു രമേശ് അന്വേഷണസംഘത്തിന് നല്‍കിയത് എഡിറ്റുചെയ്ത ശബ്ദരേഖ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അന്വേഷണസംഘത്തിന് ബിജുരമേശ് നല്‍കിയ ശബ്ദരേഖ എഡിറ്റുചെയ്തതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. നാലാം തിയ്യതി കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇതുകൂടി പരിശോധിക്കും. അതേസമയം ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.

അതേസമയം സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പൂര്‍ണമായും പരിശോധിക്കാതെ സിഡി മാത്രമായിട്ടാണ് പരിശോധിച്ചതെന്നാണ് ഇക്കാര്യത്തിലുള്ള ബിജു രമേശിന്റെ പ്രതികരണം. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നതായും ബിജു രമേശ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ