കേരളം

മദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍; സുരക്ഷയ്ക്കു വന്‍തുക ആവശ്യപ്പെട്ട് കര്‍ണാടക പോലീസ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: രോഗിയായ ഉമ്മയെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കടുക്കാനുള്ള അബ്ദുള്‍ നാസര്‍ മദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. കേരളത്തിലേക്കുള്ള മദനിയുടെ യാത്രയ്ക്കുള്ള സുരക്ഷയ്ക്ക് കര്‍ണാടക പൊലീസ് വന്‍തുക ആവശ്യപ്പെടുന്നതാണ് മദനയുടെ യാത്ര അനിശ്ചിതത്വത്തിലാക്കുന്നത്. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന മദനിയുടെ സുരക്ഷയൊരുക്കുന്ന കര്‍ണാടക പൊലീസിനു വിമാനട്ടിക്കറ്റിനു പുറമെ 148,000 രൂപ നല്‍കണമെന്നാണ് ആവശ്യം. അതേസമയം, ഇത്രയും തുക നല്‍കാന്‍ മദനിക്കു നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

മദനിയുടെ കേരള യാത്രയില്‍ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചെലവ് ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ മദനിയുടെ ജാമ്യവസ്ഥയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട്, സുരക്ഷയ്ക്കുള്ള ചെലവ് വഹിക്കാന്‍ തയാറാണെന്ന് മദനിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചതോടെയാണ് സുപ്രീം കോടതി കേരളത്തില്‍പോകാന്‍ മദനിക്കു അനുമതി നല്‍കിയത്.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ കേരളത്തില്‍ പോയി രോഗിയായ ഉമ്മയെ കാണാന്‍ ബെംഗളൂരു കോടതി മദനിക്ക് അനുമതി നല്‍കിയിരുന്നു. മകന്റെ വിവാഹത്തിലും പങ്കെടുക്കുന്നതിന് കോടതി അനുമതി ചോദിച്ചിരുന്നെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച മദനിക്ക് കഴിഞ്ഞ ദിവസമാണ് ആഗസ്റ്റ് 14 വരെ കേരളത്തില്‍ തുടരാന്‍ അനുമതി ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍