കേരളം

ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സുകള്‍ ഓടേണ്ടതില്ലെന്ന് തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹര്‍ത്താലുകളില്‍ ആംബുലന്‍സുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവായതോടെ ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ ഓടിക്കേണ്ടതില്ലെന്ന് തീരുമാനം. ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്‍മാരുമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. 

ഇതോടെ ഹര്‍ത്താല്‍ ദിനങ്ങളില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ വിളിച്ചാല്‍ സ്ഥലത്തെത്താന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ രണ്ടാമതൊന്ന് ആലോചിക്കും. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലില്‍, കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി കഴിഞ്ഞ ദിവസം ആംബുലന്‍സുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. 

ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ വരുന്നതും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?